അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹത്തിൽ തിളങ്ങി നിന്നത് ദുൽഖർ സൽമാൻ. വിവാഹത്തിൽ ദുൽഖർ മുഴുവൻ സമയവും പങ്കെടുത്തു. സെപ്റ്റംബർ 13ന് താജ് കോവളത്തു വച്ച് നടന്ന വിവാഹത്തിൽ അവതാരകനായി എത്തിയത് ദുൽഖർ സൽമാൻ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദുൽഖർ. അഹാന പുതിയ കാർ എടുത്തപ്പോഴും അതിനെക്കുറിച്ച് വിശദമായി മനസിലാക്കി നൽകിയത് ദുൽഖറാണെന്ന് അഹാന പറഞ്ഞിരുന്നു.
അഹാന പങ്കുവച്ച വിവാഹച്ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ഒരു ചിത്രത്തിൽ സമീപത്തായി ദുൽഖർ നിൽക്കുന്നത് കാണാം. കൈയിൽ മൈക്ക് പിടിച്ചു നിൽക്കുന്ന ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്നു.
ദുൽഖറിനെ കൂടാതെ ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഫാഹിം സഫർ, ഡൊമിനിക് അരുൺ എന്നിവരായിരുന്നു സിനിമയിൽ നിന്നുണ്ടായിരുന്ന മറ്റ് അതിഥികൾ.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ ഓഎന്ന ചിത്രത്തിലൂടെ അഹാന അഭിനയരംഗത്തേക്ക് എത്തിയപ്പോൾ, അതേ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചാണ് നിമിഷ് രവിയും തന്റ കരിയർ ആരംഭിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും.